2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

ഖത്തര്‍ എയര്‍വെയ്‌സ് സ്‌കൈട്രാക്ള്‍സ് വേര്‍ഡിന്റെ ബെസ്‌റ് എയര്‍ലൈന്‍

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: സ്‌കൈട്രാക്‌സ് വേള്‍ഡ്‌സിന്റെ ബെസ്റ്റ് എയര്‍ലൈന്‍ റാങ്കിങില്‍ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന സ്ഥാനം ഖത്തര്‍ എയര്‍വെയ്‌സ് തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായ ഖത്തര്‍ എയര്‍വെയ്‌സ് അയല്‍ രാജ്യങ്ങളുടെ ഉപരോധം സൃഷ്ടിച്ച സാഹചര്യത്തില്‍ ഒന്നാം സ്ഥാനത്തേക്കു കുതിച്ചത് ശ്രദ്ധേയമാണ്. രാജ്യത്തിന് പുറത്തേക്കുള്ള വിമാനങ്ങളുടെ സഞ്ചാരത്തെ വിലക്കിയ ഘട്ടത്തില്‍ ലഭിച്ച ഈ അവാര്‍ഡ് തനിക്കോ കമ്പനിക്കോ ഉള്ളതല്ല, രാജ്യത്തിനുള്ളതാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ബാക്കിര്‍ പറഞ്ഞു.

മികച്ച വിമാന കമ്പനി എന്നതിന് പുറമേ മറ്റ് നിരവധി സ്‌കൈട്രാക്‌സ് അവാര്‍ഡുകളും ഈയിടെ ഖത്തര്‍ എയര്‍വെയ്‌സ് നേടിയിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാന കമ്പനി, ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ്, ലോകത്തെ ഏറ്റവും മികച്ച ഫസ്റ്റ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച് തുടങ്ങിയവയാണ് ഖത്തര്‍ എയര്‍വെയ്‌സ് നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നേടിയ ബെസ്റ്റ് ബിസിനസ് ക്ലാസ് എയര്‍ലൈന്‍ ലോഞ്ച്, ബെസ്റ്റ് എയര്‍ലൈന്‍ സ്റ്റാഫ് ഇന്‍ ദി മിഡില്‍ ഈസ്റ്റ് എന്നിവ നിലനിര്‍ത്താന്‍ ഖത്തര്‍ എര്‍വെയ്‌സിനായില്ല.

ലോകത്തെ മികച്ച വിമാന കമ്പനികളുടെ പട്ടികയില്‍ എമിറേറ്റ്‌സ് ഇത്തവണ നാലാം സ്ഥാനത്തേക്കു വീണു. കഴിഞ്ഞ തവണ ഒന്നാമതായിരുന്നു. മേഖലയില്‍ ഖത്തറിന്റെ മറ്റൊരു പ്രധാന എതിരാളിയായ ഇത്തിഹാദ് ആറാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്കു പോയി. ഖത്തര്‍ എയര്‍വെയ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എ.എന്‍.എ ആള്‍ നിപ്പോള്‍ എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, കാത്തേ പസഫിക്, ഇ.വി.എ എയര്‍, ലുഫ്താന്‍സ, ഇത്തിഹാദ് എയര്‍വെയ്‌സ്, ഹൈനാന്‍ എയര്‍ലൈന്‍സ്, ഗരുഡ ഇന്തോനീസ്യ എന്നിങ്ങനെയാണ് ആദ്യ 10 റാങ്കിങ്ങില്‍ ഇടംപിടിച്ച വിമാനകമ്പനികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News