2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

കൗതുക കാഴ്ചയൊരുക്കി തീരസംരക്ഷണ സേന

ഫറോക്ക്: സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയൊരുക്കി ബേപ്പൂരില്‍ തീര സംരക്ഷണ സേനയുടെ അഭ്യാസ പ്രകടനങ്ങള്‍. കടലിലും കരയിലുമായാണ് ഇന്നലെ കോസ്റ്റ്ഗാര്‍ഡ് സാഹസിക പ്രകടനങ്ങള്‍ നടത്തിയത്. കോസ്റ്റഗാര്‍ഡ് പതാക ദിനത്തിന്റെ ഭാഗമായാണ് കടലിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ ആക്രമണങ്ങളെ പ്രതിരോധിക്കല്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.
സി.എക്‌സര്‍സൈസ് പദ്ധതിയുടെ ഭാഗമായി സേനാംഗംങ്ങളുടെ കുടുംബങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും രാവിലെ 8 മുതല്‍ ഉച്ചയക്ക് 12വരെ കടലില്‍ സാഹസിക പ്രകടനം സംഘടിപ്പിച്ചു. ബേപ്പൂരില്‍ നിന്ന് 6 നോട്ടിക്കല്‍ മൈല്‍ കടലിലായിരുന്നു സാഹിസക പ്രകടനങ്ങള്‍.  കടലില്‍ ഏറ്റുമുട്ടുന്ന രീതി, രക്ഷപ്രവര്‍ത്തനം, കടലില്‍ വീണവരെ രക്ഷിക്കല്‍, കപ്പലിന്റെ വേഗ സഞ്ചാരം, കപ്പലുകളുടെ ക്രോസ് ബോര്‍ഡിങ്, ചെറിയ ആയുധം കൊണ്ടുളള വെടിവയ്ക്കല്‍ എന്നിവ കാഴ്ചക്കാര്‍ക്കായി സംഘടിപ്പിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ അമര്‍ത്യ, സി.144, ഐ.സ 115, ഐ.സി, സ്പീഡ് ബോട്ടുകള്‍ ഡ്രോണിയര്‍ വിമാനം എന്നിവയാണ് സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതിനായി കടലില്‍ സജ്ജമാക്കിയത്. വൈകിട്ട് പൊതുജനങ്ങള്‍ക്കായി ബീച്ചില്‍ പാരാഗ്ലൈഡിങും സംഘടിപ്പിച്ചു. പാരാഗ്ലൈഡര്‍ പൂനെ സ്വദേശി മങ്കേഷ് സമ്പത്ത്‌റാവു ഡിഗെ, മുക്കം സ്വദേശി സലീം എന്നിവരുടെ നേതൃത്വത്തിലാണ് ഗ്ലൈഡിങ് സംഘടിപ്പിച്ചത്. തീരസംരക്ഷണ സേനയുടെ സാഹസിക പ്രകടനങ്ങള്‍ക്ക് കമാന്‍ഡന്റ് കൗസ്്ടുബ് മുലി, ഡെപ്യൂട്ടി കമാന്‍ഡന്റ് അഭിഷേക് മംഗള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം ബേപ്പൂര്‍ തുറമുഖത്തെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെ അമര്‍ത്യ കപ്പല്‍ കാണാന്‍ ഇന്നലെയും ആയിരങ്ങളെത്തി. വൈകിട്ട് 6 വരെ സന്ദര്‍ശനം ഉണ്ടാവുമെന്നറിയിച്ചിരുന്നുവെങ്കിലും അഞ്ചോടെ കപ്പല്‍ തീരം വിട്ടു. കമ്മീഷണര്‍ കെ. സഞ്ജയ് കുമാര്‍ ഗുരുദീന്‍ ഇന്നലെ ബീച്ചിലെത്തിയിരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജോ. ജനറല്‍ മാനേജര്‍ കെ. മുഹമ്മദ് ഷാഹിദ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്റര്‍ എ.വി കിഷോര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എസ്. ജാഫര്‍ഖാന്‍ എന്നിവര്‍ അതിഥികളായെത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.