2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ക്ഷേമ പെന്‍ഷന്‍ വിതരണം പാര്‍ട്ടി വല്‍ക്കരിക്കുന്നതായി ആരോപണം

ചെറുതുരുത്തി: വള്ളത്തോള്‍നഗര്‍ പഞ്ചായത്തില്‍ ക്ഷേമ പെന്‍ഷന്‍ വിതരണം സി.പി.എം മേളയാക്കുന്നതായി ആരോപണം. കൊടിയുടെ നിറം നോക്കിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നതെന്ന് യു.ഡി.എഫിന്റെ യുവജന സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരും ഡി.വൈ.എഫ്.ഐ നേതാക്കളും അവര്‍ക്ക് തോന്നിയ പോലെ ഉദ്ഘാടനങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷം നടത്തുകയാണ്.
യാതൊരു മാനദണ്ഡവുമില്ലാതെയാണ് പെന്‍ഷന്‍ വിതരണം. പേരുകള്‍ മാറി നല്‍കുന്നത് മൂലം അര്‍ഹതയില്ലാത്തവര്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കുകയാണ്.
പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ നല്‍കാത്ത സ്ഥിതിയുണ്ടെന്നും യു.ഡി.വൈ.എഫ് കുറ്റപ്പെടുത്തി. ചെറുതുരുത്തിയില്‍ നടന്ന പ്രതിഷേധ യോഗം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തൈക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് വി.എം ജാഫര്‍ അധ്യക്ഷനായി. മനോജ് ആന്റണി, ടി.ബി മൊയ്തീന്‍ കുട്ടി, കെ.എ അബ്ദുള്‍ നിഷാദ്, കെ.വൈ മുഹമ്മദ് റംഷാദ്, ടി.സെബി കാസിം, കെ.എ അഫ്‌സല്‍, ഒ.യു ബഷീര്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.