2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ക്ഷേമ പെന്‍ഷന്‍ മുടക്കത്തിന് സര്‍ക്കാര്‍ ജീവനക്കാരെ ബലിയാടാക്കരുത്: എസ്.ഇ.യു

മലപ്പുറം: ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം കുറക്കുക എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം മൂലം പെന്‍ഷന്‍ മുടങ്ങിയതിന് ജീവനക്കാരെ ബലിയാക്കരുതെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം പെന്‍ഷന്‍കാരോട് ചിറ്റമ്മനയമാണ് സ്വീകരിക്കുന്നത്.
യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആമിര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്‍ ബഷീര്‍ അധ്യക്ഷനായി.
സംസ്ഥാന നേതാക്കളായ എ.എം അബൂബക്കര്‍, സി.എച്ച് ജലീല്‍, എം.എ മുഹമ്മദലി, ഹമീദ് കുന്നുമ്മല്‍, എന്‍.കെ അഹമ്മദ്, സി.ലക്ഷ്മണന്‍, വി.പി സമീര്‍, മുഹമ്മദ് പുല്ലുപറമ്പന്‍, ഇ.സി നൂറുദ്ദീന്‍, സാദിഖ്, യു.പി വാഹിദ്, അബ്ദുറഹ്മാന്‍ മുണ്ടോടന്‍, കെ.കെ ഹംസ, വി.കെ മുനീര്‍ റഹ്മാന്‍, അലി കരുവാരകുണ്ട്, എ.കെ ഷരീഫ്, മാട്ടി മുഹമ്മദ്, സലീം ആലിക്കല്‍, അനില്‍കുമാര്‍ വള്ളിക്കുന്ന്, സി. ഷരീഫ്, സാദിഖലി വെള്ളില, ശശികുമാര്‍, ചേക്കുട്ടി പെരിന്തല്‍മണ്ണ, ഷാഹിദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.