2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങള്‍ തയാറാക്കും: മന്ത്രി എ.സി മൊയ്തീന്‍

ചാവക്കാട്: കേരളത്തിലെ ക്ഷേമപെന്‍ഷനുകള്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന വിതരണം ചെയ്യുന്നതിന് സഹകരണ വകുപ്പ് വിപുലമായ സൗകര്യങ്ങളാണ് തയാറാക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് സര്‍വിസ് സഹകരണ ബാങ്കിന്റെ ശാഖ പാലയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
3000 കോടി രൂപയാണ് അഞ്ചുതരം പെന്‍ഷനുകളായി വിതരണം ചെയ്യുന്നത്. കര്‍ഷകതൊഴിലാളി, വാര്‍ദക്യകാല, വിധവ, വിഭിന്ന ശേഷിയുള്ളവര്‍ക്കും, 50 കഴിഞ്ഞ് അവിവാഹിതകള്‍ക്കുമുള്ള പെന്‍ഷനുകളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ടമായി 500 കോടി രൂപ മുഴുവന്‍ ജില്ലാ ബാങ്കുകളിലേക്കും നല്‍കി കഴിഞ്ഞു.
വിതരണം ചെയ്യുന്നതില്‍ അപാകതയില്ലാത്തവിധം ആവശ്യമായ സംവിധാനം ഒരുക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്കും അവശ്യമായ തുക നല്‍കും.
അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നഗരസഭാ, പഞ്ചായത്ത് പ്രസിഡന്റുമാരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിന്റെ പേരില്‍ ഗുരുവായൂരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മേല്‍പ്പാലമടക്കം സമയബന്ധിതമായി തന്നെ നടപ്പിലാക്കാന്‍വശ്യമായ നടപടികള്‍ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ മുന്‍പ്രസിഡന്റുമാരായ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍, കെ ടി ഭതരന്‍, പി വി ഇബ്രാഹിം എന്നിവരെ മന്ത്രി അനുമോദിച്ചു. കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. കോര്‍ബാങ്കിങ്ങിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.
ചികിത്സ സഹായനിധിയുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബറും ഗ്രോബാഗ് വിതരണം അഡിഷ്‌നല്‍ രജിസ്ട്രാര്‍ സി വി ശശീധരനും നിര്‍വഹിച്ചു. ചാവക്കാട് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കെ എ വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പാലയൂര്‍ സെന്റ് തോമാസ് പള്ളി വികാരി റെക്ടര്‍ ജോസ് പുന്നോലി പറമ്പില്‍, ടി കെ സതീഷ്‌കുമാര്‍, കെ കെ സൈതുമുഹമ്മദ്, ഹസീല സലീം, പി വി പീറ്റര്‍, കെ കെ വാസു സംസാരിച്ചു.
സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ മഞ്ജുാ സുരേഷ് എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് എ എച്ച് അക്ബര്‍ സ്വാഗതവും ഡയറക്ടര്‍ സി കെ തോമാസ് നന്ദിയും പറഞ്ഞു. സെക്രട്ടറി കെ.പ്രദീപ് കുമാര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.