2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ക്വാറി സുരക്ഷാഫണ്ടും റിവര്‍ മാനേജ്‌മെന്റ് ഫണ്ടും സര്‍ക്കാര്‍ തിരിച്ചെടുത്തു

 

 

തിരുവനന്തപുരം: ക്വാറി സുരക്ഷാ ഫണ്ടും റിവര്‍ മാനേജ്‌മെന്റ് ഫണ്ടും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സഞ്ചിത നിധിയിലേക്ക് സര്‍ക്കാര്‍ തിരിച്ചെടുത്തു.
ജില്ലാ കലക്ടര്‍മാരുടെ പേരില്‍ പ്രത്യേക ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഫണ്ടുകളാണ് സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തത്.ഈ ഫണ്ടുകളില്‍നിന്ന് 2018ല്‍ 129.24 കോടി രൂപ സഞ്ചിത നിധിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്തത്. 108.47 കോടി രൂപ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്നും 20.78 കോടി രൂപ ക്വാറി സുരക്ഷാ നിധിയില്‍നിന്നുമാണെടുത്തത്. ഫണ്ടുകള്‍ ശേഖരിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്ന നീക്കമായിരുന്നു സര്‍ക്കാര്‍ ഇതിലൂടെ നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News