2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

ക്വാട്ട തികയ്ക്കാന്‍ നെട്ടോട്ടത്തില്‍; നിയമലംഘനം വ്യാപകം

റിജാസ് ആലുവ

ആലുവ : പൊലിസിന്റെ ക്വാട്ട തികയ്ക്കാനുള്ള നെട്ടോട്ടത്തിനിടെ നിയമലംഘനം വ്യാപകം. മദ്യപാനികളെ കണ്ടെത്താനുള്ള ആലുവ ട്രാഫിക്ക് പൊലിസിന്റെ നടപടികള്‍ക്കിടെയാണ് നിയമലംഘനം വ്യാപകമാകുന്നത്.

മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങള്‍ വ്യാപകമാവുന്നതിനാല്‍ ഇതൊഴിവാക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് പൊലിസ് ആലുവയിലെ മദ്യശാലകള്‍ക്ക് സമീപം പരിശോധന നടത്തുന്നത്. എന്നാല്‍ മദ്യപിച്ചെന്ന് പരിശോധനയില്‍ ഉറപ്പു വരുന്നവരുടെ അതേ ബൈക്കുകള്‍ മദ്യപിച്ച് പിടികൂടിയവരെക്കൊണ്ട് ഡ്രൈവ് ചെയ്യിക്കുകയും, പൊലിസുകാര്‍ ഇതേ ബൈക്കിന് പിന്നില്‍ സഞ്ചരിച്ച് പൊലിസ് സ്റ്റേഷനിലേക്കെത്തിക്കുന്ന തരത്തിലാണ് നിയമലംഘനം.
കേസുകള്‍ ചാര്‍ത്തി ക്വാട്ട തികയ്ക്കാനുള്ള ശ്രമത്തിനിടയില്‍ പൊലിസിന്റെ നിയമലംഘനം ആരും കാര്യമാക്കാറില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.