2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച് ഇ മാലിന്യം സംസ്‌ക്കരിക്കാന്‍ തീരുമാനം

ചാവക്കാട്: നഗരസഭയിലെ ഇ വേസ്റ്റ് മാലിന്യം ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ച്  സംസ്‌ക്കരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കിലോക്ക് 10 രൂപ നിരക്കിലാണ്  ക്ലീന്‍ കേരള കമ്പനി ഇമാലിന്യങ്ങള്‍ സ്വീകരിക്കുന്നത്.
അറവുശാലയുടെ വികസനത്തിനായി അതിന്റെ മുന്‍ഭാഗത്തെ നാല് സെന്റ് സ്ഥലം ഏറ്റെടുക്കാനും ചെയര്‍മാന്‍ എന്‍.കെ അക്ബറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ നഗരസഭക്ക് കൈമാറിയ പുത്തന്‍കടപ്പുറത്ത് നിര്‍മിച്ച സോളാര്‍ ഫിഷ് ഡ്രൈയിങ് യൂനിറ്റ് ഏറ്റെടുക്കും. നഗരസഭയില്‍ പതിവായ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ചെയര്‍മാന്‍ അധ്യക്ഷനായ ഒരു ട്രാഫിക് ക്രമീകരണ സമിതി രൂപവത്കരിക്കും.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  കേരള പൊലിസ് ആക്ട് പ്രകാരമാണ്  സമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുക. പട്ടിക ജാതി വികസനം കോര്‍പ്പസ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പരിധിയിലെ പട്ടികജാതി സങ്കേതങ്ങളുടെ വികസനത്തിനായുള്ള  കുടിവെള്ളം, ഗതാഗതം, വൈദ്യുതി എന്നിവക്ക്  മുന്‍ഗണന നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കത്ത് ലഭിച്ചതായി ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. അഞ്ച് മുതല്‍ 25 ലക്ഷം വരെ അടങ്കല്‍ വരുന്ന  പ്രവൃത്തികള്‍ക്കാണ് പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.