2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ക്ലിഷിനയ്ക്ക് മാത്രം റഷ്യയെ പ്രതിനിധീകരിക്കാം

പാരിസ്: റഷ്യയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വിറ്റലി മുറ്റ്‌കോ അയച്ച കത്ത് അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ തള്ളി. നിലവില്‍ ദാര്യ ക്ലിഷിനയ്ക്ക് മാത്രമാണ് റഷ്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയുടെ വിധി അനുസരിച്ച് മാത്രമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. 68 അത്‌ലറ്റുകള്‍ക്കും മത്സരിക്കാനാവുമോയെന്ന് ഫെഡറേഷന്റെ ഉത്തേജക പരിശോധന റിവ്യൂ ബോര്‍ഡ് വിലയിരുത്തി. എന്നാല്‍ ക്ലിഷിനയ്‌ക്കൊഴികെ അതിനുള്ള യോഗ്യത ആര്‍ക്കുമില്ലെന്ന് കണ്ടെത്തി.
ഇക്കാര്യം റഷ്യന്‍ കായിക മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

അപ്പീല്‍ തള്ളിവയര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാനാവില്ലെന്നും ഫെഡറേഷന്‍ വക്താക്കള്‍ സൂചിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News