2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘ക്ലാറ്റ്’ പ്രായപരിധി: തീരുമാനം ഇന്നുണ്ടാകുമെന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: രാജ്യത്തെ നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ‘ക്ലാറ്റി’ന് അപേക്ഷിക്കാനുള്ള പ്രായപരിധി 20 ആക്കിയതുസംബന്ധിച്ച കേസില്‍ തീരുമാനം ഇന്ന് അറിയിക്കുമെന്ന് ബാര്‍കൗണ്‍സില്‍ സുപ്രിം കോടതിയെ അറിയിച്ചു. പ്രായപരിധി സംബന്ധിച്ച തര്‍ക്കം ചര്‍ച്ചചെയ്യാനായി നിര്‍വാഹകസമിതിയോഗം ഇന്ന് ചേരുന്നുണ്ടെന്നും യോഗശേഷം തീരുമാനം അറിയിക്കുമെന്നും ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍ എസ്.കെ പ്രസാദ് ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിനെ അറിയിച്ചു.
ക്ലാറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള വിദ്യാര്‍ഥികളുടെ പ്രായപരിധി 20 ആക്കി ചുരുക്കിയ നടപടി ചോദ്യംചെയ്ത് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഹരജി പരിഗണിച്ച ബെഞ്ച് നടപടി പുനപ്പരിശോധിച്ചുകൂടെയെന്ന് ബാര്‍കൗണ്‍സിലിനോട് ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബാര്‍ കൗണ്‍സില്‍ ഇന്നലെ നിലപാട് അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.