2019 January 20 Sunday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ക്ലബിന് നേരെ നാടന്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കഴക്കൂട്ടം: ഞണ്ടൂര്‍കോണത്ത് ദീനദയാല്‍ ക്ലബിന് നേരെ നാടന്‍ ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി രണ്ടര മണിയോടു കൂടിയാണ് സംഭവം നടന്നത്. രണ്ട് ബൈക്കുകളിലായി നാല് പേര്‍ സംഘത്തിലുള്ളതായി പൊലിസിന് വിവരം ലഭിച്ചു.
തൊട്ടടുത്തുള്ള കടയുടെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് സംഘത്തില്‍ നാല് പേര്‍ ഉണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചത്. എന്നാല്‍ ദൃശ്യങ്ങളില്‍ വ്യക്തത ഇല്ലാത്തതിനാല്‍ ആളിനെ തിരിച്ചറിയാന്‍ പൊലിസിന് കഴിഞ്ഞില്ല. പരിസരത്തുള്ള സി.സി.ടി.വി ക്യാമറ കൂടി പരിശോധിച്ചു വരുന്നതായും പ്രതികളെ എത്രയും വേഗം തന്നെ പിടികൂടുമെന്നും കഴക്കൂട്ടം സര്‍ക്കിള്‍ എസ്.വൈ സുരേഷ് അറിയിച്ചു. ബോംബേറില്‍ ക്ലബിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കഴക്കൂട്ടം സര്‍ക്കിളിന്റെ നേതൃര്‍ത്വത്തില്‍ പൊലിസ് സംഘം സ്ഥലത്ത് എത്തി പരിശോധിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരളടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ആചരിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.