2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ക്രൂസ് വാക്ക് പാലിച്ചു; കോഹ്‌ലിയെ തേടി സമ്മാനമെത്തി

പാരിസ്: ജര്‍മന്‍ താരം ടോണി ക്രൂസ് വാക്ക് പാലിച്ചു. ജര്‍മന്‍ ടീമിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത വിരാട് കോഹ്‌ലിയെ തേടി താരത്തിന്റെ സമ്മാനമെത്തി. ടീമിന്റെ ജഴ്‌സിയാണ് കോഹ്‌ലിക്ക് ക്രൂസ് സമ്മാനമായി നല്‍കിയത്. യൂറോ കപ്പില്‍ ടീം മുന്നേറുന്നതിനിടയിലും മറക്കാതെ കോഹ്‌ലിക്ക് കൊടുത്ത വാക്ക് ക്രൂസ് നിറവേറ്റുകയായിരുന്നു. ട്വിറ്ററില്‍ തന്നെയാണ് ജഴ്‌സി ലഭിച്ച വിവരം കോഹ്‌ലി വ്യക്തമാക്കിയത്.

യൂറോയ്ക്ക് മുന്‍പ് ട്വിറ്ററില്‍ താന്‍ ജര്‍മനിയെ പിന്തുണയ്ക്കുന്നുവെന്ന് കോഹ്‌ലി വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായി ടീമിനെ പിന്തുണച്ചതിന് കോഹ്‌ലിക്ക് സമ്മാനം നല്‍കുമെന്ന് ക്രൂസ് പറഞ്ഞിരുന്നു. 18ാം നമ്പര്‍ ജഴ്‌സിയാണ് കോഹ്‌ലിക്ക് ലഭിച്ചത്. ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയുടെ ജഴ്‌സി നമ്പറും ഇതു തന്നെയാണ്. താരത്തിന്റെ ഒപ്പും ജഴ്‌സിയിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.