2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ക്രൂസ് പിന്മാറി: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് ട്രംപ് സ്ഥാനാര്‍ഥിയാകും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യാനുള്ള മത്സരത്തില്‍ മുഖ്യ എതിരാളി ടെഡ് ക്രൂസിനെ ബഹുദൂരം പിന്നിലാക്കി ഡൊണാള്‍ഡ് ട്രംപ് മുന്നില്‍. ഇന്ത്യാന പ്രൈമറിയില്‍ ട്രംപ് മികച്ച പ്രകടനം കാഴ്ചവച്ചതോടെ ക്രൂസ് പിന്മാറുകയായിരുന്നു. ഇതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ട്രംപ് തന്നെ മത്സര രംഗത്തുണ്ടാവുമെന്ന് ഉറപ്പായി.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായനായ ട്രംപ് ടി.വി ഷോയിലൂടെയുള്ള അമേരിക്കയില്‍ തിളങ്ങിനില്‍ക്കുന്നയാളാണ്. ഇദ്ദേഹത്തിനെതിരെ മത്സര രംഗത്തുണ്ടായിരുന്ന സെനറ്റംഗം ക്രൂസ് ചില പ്രൈമറികളിലൊഴികെ ഒരിടത്തും കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ക്രൂസിനെതിരെ 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് ട്രംപ് ഇപ്പോള്‍ മുന്നേറ്റം കുറിച്ചിരിക്കുന്നത്.

ഏഴു പ്രൈമറികളില്‍ വിജയിച്ച ട്രംപ് 80 ശതമാനം റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെയും വോട്ട് നേടിയിട്ടുണ്ട്. 1,041 പ്രതിനിധികള്‍ ട്രംപിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ക്രൂസിന് 565 പ്രതിനിധികളുടെ പിന്തുണയാണ് ലഭ്യമായത്. മറ്റൊരു എതിരാളിയായ കസിച്ചിന് 152 പ്രതിനിധികളുടെ പിന്തുണ മാത്രമാണ് ഉറപ്പിക്കാനായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.