2018 May 16 Wednesday
വിട്ടുവീഴ്ച നല്ലൊരു കുടയായി ഉപയോഗിക്കാമെങ്കിലും ഒരു മേല്‍ക്കൂരയെന്ന നിലയില്‍ അതത്ര ഭദ്രമല്ല. അതൊരു താല്‍ക്കാലിക സംവിധാനമാണ്.
ഡോസ് റസ്സല്‍ ലവല്‍

ക്രൂശിതന്റെ ഇശല്‍വഴികള്‍

രാധാകൃഷ്ണന്‍ പൊയ്കയില്‍, കോഴിക്കോട്

മലയാളത്തിലെ വിശ്രുതനായ ഗായകന്‍ കെ.ജി മാര്‍ക്കോസ് എവിടെപ്പോയി എന്ന് ആലോചിക്കാറുണ്ട് ഇടക്കിടക്ക്. ഉത്തരം ‘ഞായര്‍പ്രഭാതം’ തന്നിരിക്കുന്നു. ഇല്ല, മാര്‍ക്കോസ് എങ്ങും പോയിട്ടില്ല. ഇവിടെയൊക്കെ തന്നെയുണ്ട്, ക്രൂശിതനായി, ആരൊക്കെയാലോ വെറുക്കപ്പെട്ടവനായി. മാര്‍ക്കോസിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയ ഞായര്‍പ്രഭാതത്തെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതോടൊപ്പം ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കുകയും അദ്ദേഹത്തില്‍നിന്നു കാലം കേള്‍ക്കേണ്ട ഉത്തരങ്ങള്‍ ചോദിച്ചുവാങ്ങുകയും ചെയ്ത അഭിമുഖകാരന്‍ അലിഫ് ഷാ അഭിനന്ദനം അര്‍ഹിക്കുന്നു.
അഭിമുഖത്തില്‍ പറയുന്ന പോലെ തന്നെ ഒരു തലമുറ ഏറ്റെടുത്ത ചലച്ചിത്ര-ഭക്തിഗാനങ്ങളുടെ ആചാര്യനായിരുന്നു മാര്‍ക്കോസ്. എന്റെയൊക്കെ ചെറിയ പ്രായത്തില്‍ ആവേശത്തോടെ കാതോര്‍ക്കുകയും കേട്ടാസ്വദിക്കുകയും ശബ്ദം. പിന്നീട് അദ്ദേഹം എവിടെപ്പോയിയെന്ന് ആശ്ചര്യപ്പെടാറുണ്ട്, സുഹൃത്തുക്കളുമായെല്ലാം. അദ്ദേഹം എവിടെയും പോകുകയായിരുന്നില്ല. പലരും അദ്ദേഹത്തെ പിന്നാമ്പുറങ്ങളിലേക്കു തള്ളിയിടുകയായിരുന്നുവെന്ന് മാര്‍ക്കോസ് തന്നെ വ്യക്തമാക്കിയിരിക്കുന്നു. ഒരു കലാകാരനെ ഇത്രമാത്രം പേടിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടോ? മഹാനായ ഒരു കലാകാരനെ പൊതുധാരയില്‍നിന്നു പുറന്തള്ളാന്‍ കളിച്ച ആളുകള്‍ എന്തായാലും വെളിച്ചത്തു കൊണ്ടുവരേണ്ടതുണ്ട്. മാര്‍ക്കോസിനെ ഇനിയും നമുക്ക് കേള്‍ക്കേണ്ടതുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.