2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ക്രിസ് ഗെയ്ല്‍ വീണ്ടും വിവാദ കുരുക്കില്‍

ലണ്ടന്‍: സ്ത്രീകളെ കുറിച്ച മോശം പ്രസ്താവനയെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ വീണ്ടും വിവാദകുരുക്കില്‍. ഇത്തവണ സ്ത്രീ ലൈംഗികത, ലിംഗ തുല്യത എന്നീ വിഷയങ്ങളിലാണ് ത ാരത്തിന്റെ വിവാദ പ്രസ്താവന. ബ്രിട്ടീഷ് ദിനപത്രമായ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവം നടന്നത്.

സ്ത്രീകള്‍ എല്ലായ്‌പ്പോഴും പുരുഷനോട് കടപ്പെട്ടിരിക്കുന്നവരായിരിക്കണമെന്നും താന്‍ വീട്ടിലെത്തിയാല്‍ തന്റെ കാമുകില ഭക്ഷണം മേശയില്‍ വിളമ്പി വച്ചിരിക്കണമെന്നും ഗെയ്ല്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ കാര്യങ്ങളില്‍ സ്ത്രീകളെ നമുക്ക് സഹായിക്കാം. എന്നാല്‍ പാചകത്തിലോ വസ്ത്രങ്ങള്‍ കഴുകുന്നതിലോ അത്തരം കാര്യങ്ങള്‍ ഒരിക്കലും നടക്കില്ല. അതിനോട് യോജിപ്പില്ലെന്നും ഗെയ്ല്‍ പറഞ്ഞു.

അതേസമയം നിരവധി സ്ത്രീകള്‍ തന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടരായിട്ടുണ്ടെന്നും താന്‍ അതീവ സുന്ദരനാണെന്നും ഗെയ്ല്‍ പറഞ്ഞു. ഇത്തരം അനുഭവമുണ്ടായിട്ടുണ്ടോ എന്ന വനിതാ അവതാരക ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സിനോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ഗെയ്ല്‍ ചെയ്തു. നേരത്തെ സമാന സംഭവം ആസ്‌ത്രേലിയന്‍ ബിഗ് ബാഷ് ലീഗിലും ഗെയ്ല്‍ നടത്തിയിരുന്നു. വനിതാ റിപ്പോര്‍ട്ടര്‍ മെല്‍ മക്‌ലിന്നോടായിരുന്നു ഗെയ്‌ലിന്റെ മോശം പരാമര്‍ശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.