2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ക്രിസ്റ്റ്യാനോയെ വീഴ്ത്തിയത് മനഃപ്പൂര്‍വമല്ല: പയെറ്റ്

 

ലണ്ടന്‍: യൂറോ കപ്പിന്റെ ഫൈനലില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വീഴ്ത്തിയത് മനഃപ്പൂര്‍വമാണെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഫ്രഞ്ച് താരം ദിമിത്രി പയെറ്റ്. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. പന്ത് ക്രിസ്റ്റ്യാനോയുടെ കാലില്‍ നിന്നു ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. അദ്ദേഹത്തിന് പരുക്കേല്‍ക്കുമെന്ന് കരുതിയിരുന്നില്ലെന്നും പയെറ്റ് പറഞ്ഞു.
ഇക്കാര്യത്തില്‍ ആര്‍ക്കും തന്നെ കുറ്റം പറയാന്‍ സാധിക്കില്ല. കളിക്കളത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. നേരത്തെ ക്രിസ്റ്റ്യാനോയെ പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പയെറ്റിനെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം ക്രിസ്റ്റ്യാനോയുടെ പരുക്ക് ഗുരുതരമാണെന്ന് പോര്‍ച്ചുഗല്‍ വ്യക്തമാക്കിയിട്ടുണ്ട്. എട്ടാഴ്ച്ചയോളം അദ്ദേഹത്തിന് കളിക്കാനാവില്ലെന്നാണ് സൂചന. യൂറോപ്പ്യന്‍ സൂപ്പര്‍ കപ്പില്‍ സെവിയ്യക്കെതിരായ മത്സരം പരുക്കിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടപ്പെടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.