2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ക്രിമിനോളജി കോഴ്‌സ്: കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: എം.ജി യൂനിവേഴ്‌സിറ്റിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം പരിഹരിക്കാന്‍ കോളജ് യൂനിവേഴ്‌സിറ്റി, ബാര്‍ കൗണ്‍സില്‍, യു.ജി.സി എന്നിവര്‍ അടിയന്തര നടപടി കൊക്കൊള്ളണം എന്നാവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. ഹൈക്കോര്‍ട്ട് ജങ്ഷനിലെത്തിയ മാര്‍ച്ച് പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് ജലപീരങ്കി ഉപയോഗിച്ചു. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. സംഘര്‍ഷത്തില്‍ പരുക്കേറ്റ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് നോബല്‍ കുമാര്‍, സ്വാതിഷ് എന്നിവരെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
സമരത്തിന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി സബീര്‍ മുട്ടം, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, രാജു പി നായര്‍, നേതാക്കളായ എം.എ വഹാബ്, റെസിയ ബീവി, അനൂപ് ഇട്ടന്‍, സുചിത്ര എം.എസ്, അസ്‌ലം പി.എച്ച്, ആന്റണി പാലാട്ടി, പി.എച്ച് അലോഷി, സ്‌കാനിഷ് സുകുമാരന്‍, കെ.എസ് അമിത്, അനസ് കെ.എം, നൗഫല്‍ കൈനിക്കര, രേഷ്മ മോഹന്‍ദാസ്, മിഥുന്‍ ലാല്‍, രോഹിത്ത് ഷാജി എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.ബി.എ ക്രിമിനോളജി അഞ്ച് വര്‍ഷം എ.എല്‍.എല്‍.ബി അഫ്‌ലിയേഷനുമായി ബന്ധപ്പെട്ട് എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ലോകോളജില്‍ നിന്ന് ബാര്‍ കൗണ്‍സിലേയ്ക്കു മാര്‍ച്ച് നടത്തിയത് . കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ബാര്‍ കൗണ്‍സിലിന്റെ അനാവശ്യ പിടിവാശിയാണ് ആയിരത്തോളം വരുന്ന വിദ്യാര്‍ഥികളുടെ ഭാവി ശൂന്യതയിലേയ്ക്കു തള്ളിവിട്ടതെന്നും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും വി.എസ് ജോയി പറഞ്ഞു.എറണാകുളം ലോ കോളജില്‍ ഈ വര്‍ഷം പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വക്കീലായി എന്റോള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുതിയ സിലബസ് ആയ ബി.എ ക്രിമിനോളജി എം.എല്‍.ബി (ഹോണോഴ്‌സ്) ഡിഗ്രി തുടങ്ങിയത്. എന്നാല്‍ ഈ കോഴ്‌സ് യു.ജി.സി ഇന്‍സ്‌പെക്ഷനോ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമോ എം.ജി സര്‍വകലാശാല നേടിയിരുന്നില്ല. തന്മൂലം എറണാകുളം ലോ കോളജിലെയും മറ്റ് അഞ്ചോളം വരുന്ന സ്വാശ്രയ ലോ കോളജിലെയും ഈ വര്‍ഷം മുതല്‍ പഠിച്ചിറങ്ങുന്ന പഞ്ചവത്സര നിയമ വിദ്യാര്‍ഥികള്‍ക്ക് വക്കീല്‍ ആയി എന്റോള്‍ ചെയ്യന്‍ സാധിക്കാന്‍ ആകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.