2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ക്രിക്കറ്റ്, ഹോക്കി: ദീപാവലിയില്‍ ഇരട്ടിമധുരം നുണഞ്ഞ് ഇന്ത്യ

വിശാഖപട്ടണം: ഉജ്വല വിജയങ്ങള്‍ നേടി ഇന്ത്യയുടെ ക്രിക്കറ്റ്, ഹോക്കി ടീമുകളുടെ ദീപാവലി ആഘോഷം. ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആഘോഷിച്ചപ്പോള്‍ ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലേക്ക് മുന്നേറിയാണ് ഹോക്കി ടീം മികവുകാട്ടിയത്.
നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ 190 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2നു നേടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 269 റണ്‍സെടുത്തപ്പോള്‍ കിവികളുടെ പോരാട്ടം വെറും 79 റണ്‍സില്‍ അവസാനിച്ചു. ഹോക്കി സെമിയില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കീഴടക്കിയത്.
നിശ്ചിത സമയത്ത് 2-2നു സമനിലയില്‍ പിരിഞ്ഞ മത്സരം പെനാല്‍റ്റിയില്‍ 5-4നാണ് ഇന്ത്യ വിജയിച്ചത്. നിര്‍ണായക കിക്ക് തടുത്ത് മലയാളി നായകന്‍ പി.ആര്‍ ശ്രീജേഷ് വിജയത്തിനു ഇരട്ടി മധുരം സമ്മാനിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.