2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ക്യൂബന്‍ പലായനം: പനാമ കൊളമ്പ്യന്‍ അതിര്‍ത്തി അടച്ചു

പനാമ സിറ്റി: ക്യൂബന്‍ അഭയാര്‍ഥികളുടെ പലായനം നിയന്ത്രിക്കാന്‍ പനാമ കൊളമ്പ്യന്‍ ബോര്‍ഡര്‍ അടച്ചു. കൊളമ്പ്യന്‍ ഇടനാഴി വഴി പനാമയിലേക്ക് വരാനുള്ള ബോര്‍ഡറാണ് അടച്ചത്.
കോസ്റ്റാറിക്കയും നിക്കറാഗ്വയും ക്യൂബന്‍ പലായനം നിയന്ത്രിക്കാനായി ഈയിടെ അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായതെന്ന് പനാമ പ്രസിഡന്റ് ജ്വാന്‍ വരേല കാര്‍ലോസ് പറഞ്ഞു.

അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന 3500 ക്യൂബന്‍ അഭയാര്‍ഥികളെ നോര്‍ത്തേണ്‍ മെക്‌സിക്കോയിലേക്ക് കൈമാറുമെന്ന് പ്രസിഡന്റ് വെരേല അറിയിച്ചു. ഇവര്‍ നാലുമാസമായി പനാമയില്‍ കുടുങ്ങിയിരിക്കുകയാണ്. അമേരിക്കയില്‍ ഇവര്‍ക്ക് അഭയം നല്‍കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെക്‌സിക്കോയിലേക്കുള്ള വിമാനം രണ്ടാഴ്ചക്കുള്ളിലുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.