2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ക്യൂന്‍ അലക്‌സാണ്ട്രിയ നാവായിക്കുളത്ത്

കല്ലമ്പലം: ചിത്രശലഭങ്ങളില്‍ റാണിയായി ക്യൂന്‍ അലക്‌സാണ്ട്രിയ നാവായിക്കുളത്ത്. നാവായിക്കുളം നെസ്റ്റില്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ലൈബ്രറിയേറിയാന്‍ വേണുവിന്റെ വീട്ടിലാണ് കൂറ്റന്‍ ചിത്രശലഭം പറന്നെത്തിയത്. ഇന്നലെ രാവിലെ കതക് തുറന്നപ്പോഴാണ് ചുവരിന്റെ മധ്യത്ത് ഇരിക്കുന്ന ചിത്രശലഭത്തെ കണ്ടത്.
ചിറകിന്റെ രണ്ടഗ്രങ്ങളിലും സര്‍പ്പത്തിന്റെ രൂപ സാദൃശ്യത്തോട് കൂടിയ തവിട്ടു നിറത്തിലെ ചിത്രശലഭം. ചിറകുവിരിച്ചിരുന്നാല്‍ ഒരടിയോളം നീളവുമുണ്ടിതിന്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വലിപ്പമുള്ള ശലഭങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് ക്യൂന്‍ അലക്‌സാണ്ട്രിയ. വലിപ്പമുള്ള ചിത്രശലഭം വീട്ടിലെത്തിയതറിഞ്ഞ് സന്ദര്‍ശകരുടെ തിരക്കാണിപ്പോള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.