2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രയോടടുത്തു; നാശം വിതച്ചേക്കില്ല

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. അതേ സമയം കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എന്നിരുന്നാലും കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര, തമിഴ്‌നാട്, ഒറീസ സംസ്ഥാനങ്ങളിലെ തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീരത്തോട് അടുക്കുമ്പോഴേക്ക് കാറ്റിന്റെ വേഗം 45 മുതല്‍ മുതല്‍ 65 കിലോമീറ്റര്‍ ആയി കുറയും. ഇന്ന് മുതല്‍ ആന്ധ്ര, തമിഴ്‌നാട്, ഒഡീഷ തീരപ്രദേശങ്ങളില്‍ കനത്തമഴക്കും ശക്തിയേറിയ കാറ്റിനും സാധ്യത ഉണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.