2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കോഹ്‌ലിയുടെ ആക്രമണോത്സുകത നിയന്ത്രിക്കില്ല; കുംബ്ലെ

ബംഗളുരു: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ആക്രമണോത്സുകത നിയന്ത്രിക്കില്ലെന്നു പരിശീലകന്‍ അനില്‍ കുംബ്ലെ. ഇന്ത്യയുടെ പ്രതിനിധികളെന്ന നിലയില്‍ കളിക്കാര്‍ എല്ലാ കാര്യങ്ങള്‍ക്കും സ്വയം നിയന്ത്രണം കണ്ടെത്തണമെന്നു അദ്ദേഹം പറഞ്ഞു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

കോഹ്‌ലിയിടെ ആക്രമണോത്സുതയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തേണ്ടതില്ല. ഒരു കളിക്കാരന്റെയും സ്വാഭാവികതയ്ക്കു തടയിടാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹത്തിന്റെ ആക്രമണോത്സുകത ഇഷ്ടപ്പെടുന്നു. പക്ഷേ കളിക്കളത്തില്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമെന്നും കളിക്കാരുടെ ആക്രമണോത്സുകതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അവസാനത്തെ വ്യക്തി താനായി മാറുമെന്നും കുംബ്ലെ പറഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരേ ജയം മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്നു കരീബിയന്‍ പര്യടനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി കുംബ്ലെ പറഞ്ഞു.

ഈ മാസം 21നുള്ള ആദ്യ ടെസ്റ്റോടെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആന്റിഗ്വയിലാണ് ആദ്യ മത്സരം നടക്കുക. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും കുംബ്ലെക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.