2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കോഴിമുട്ടയും തക്കാളിയുമുപയോഗിച്ച് ഭാവിയില്‍ ടയര്‍ നിര്‍മിച്ചേക്കും

കോഴിമുട്ട കൊണ്ടും തക്കാളിയുമുപയോഗിച്ച് ടയര്‍ നിര്‍മിക്കാനാകുമോ? കഴിയും എന്നാണ് ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ പറയുന്നത്. തക്കാളിയുടെ തോലും കോഴിമുട്ടയുടെ പുറംതോടും പെട്രോളിയവുമായി കൂട്ടിച്ചേര്‍ത്ത് ഗുണമേന്മയുള്ള റബര്‍ നിര്‍മിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. അമേരിക്കയിലെ ഒഹിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. ഭക്ഷ്യ മാലിന്യങ്ങള്‍ പെട്രോളിയം ദ്രാവകങ്ങളുമായി ചേര്‍ത്താല്‍ മികച്ച ഗുണമേന്മയുള്ള റബര്‍ നിര്‍മിക്കാനാകുമെന്നും ഈ റബര്‍ കൊണ്ടുണ്ടാക്കുന്ന ടയറുകള്‍ വളരെയധികം ഈടുനില്‍ക്കുമെന്നും പഠനത്തില്‍ പറയുന്നു.

നിലവില്‍ റബറിനോട് കാര്‍ബണ്‍ ബ്ലാക്കുമായി ചേര്‍ത്താണ് ടയറുകള്‍ നിര്‍മിക്കുന്നത്. അതിനാല്‍ തന്നെയാണ് ടയറകുള്‍ കറുപ്പ് നിറത്തില്‍ കാണപ്പെട്ടിരുന്നത്. പുതിയ ടയറുകള്‍ ചുവപ്പ് നിറം കലര്‍ന്ന കാപ്പി നിറത്തിലായിരിക്കും ഉണ്ടാകുക. സമീപ ഭാവിയില്‍ തന്നെ നമ്മുടെ വാഹനങ്ങളില്‍ നമുക്ക് ഇത്തരം ടയറുകള്‍ പ്രതീക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.