2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

Editorial

കോഴിമാലിന്യം ഇനി ഭീഷണിയല്ല


കരുളായി: വാഴിയോരങ്ങളിലും പൊതുജലാശയങ്ങളിലും നിറയുന്ന കോഴി മാലിന്യം കൊ@് പൊറുതിമുട്ടിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതു ജനങ്ങളും. എന്നാല്‍ ഇത്തരം മാലിന്യങ്ങള്‍ മൂത്തേടം പഞ്ചായത്തിലെ നമ്പൂരി പൊട്ടിയിലെ അഞ്ച് ചെറുപ്പാക്കാരുടെ അടുത്തെത്തിച്ചാല്‍ അത് ജൈവവളമാക്കി തരും. കോഴി മാലിന്യം ശേഖരിച്ച് ജൈവവളമാക്കി മാറ്റുന്ന യൂനിറ്റിന് രൂപം നല്‍കി പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കുന്ന വിദ്യയുമായാണ് എം. അബ്ദുസ്സമദ്, ആഷിക് അലി, അബ്ദുള്‍ മുഫീദ്, എം.വി ഫായിസ്, റ്റി.സുഭാഷ് എന്നിവര്‍ രംഗത്ത് വന്നിട്ടുള്ളത്. കോഴി കടകളില്‍ നിന്നുള്ള കോഴി അവശിഷ്ടങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ പോഷക സമ്പുഷ്ടമായ ജൈവ വളം ഉല്‍പാദിപ്പിക്കുന്നത്.
കോഴിക്കടകളില്‍ നിന്നും വായു പ്രവാഹം നടക്കാത്ത ടിന്നുകളില്‍ കോഴിമാലിന്യം ശേഖരിച്ച് സംസ്‌ക്കരണ പ്ലാന്റിലെത്തിക്കും. ഇവിടെ വെച്ച് ചകിരി ചേറുമായി ഈ മാലിന്യം കൂടിയോജിപ്പിക്കും. ശേഷം യൂനിറ്റില്‍ സ്ഥാപിച്ച സൈസ് റെഡ്യുസിംഗ് മെഷീന്‍ ഉപയോഗിച്ചാണ് പോഷക സമ്പുഷ്ടമായ ജൈവവളം തയാറാക്കുന്നത്. ഗ്രീന്‍ ബയോ ഫെര്‍ടിലേസര്‍ എന്ന പേരിലാണ് ജൈവ വളം വിപണിയിലെത്തിക്കുന്നത്. കോഴിമാലിന്യമെന്ന വെല്ലുവിളി പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഫുഡ് ടെക്‌നോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ വിദ്യാഭ്യാസ മുള്ള ഈ യുവാക്കള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.