2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കോഴിക്കോട് സ്വദേശിനി മത്വാഫില്‍ കുഴഞ്ഞുവീണു മരിച്ചു

ജിദ്ദ: വിശുദ്ധ ഉംറ കര്‍മത്തിനായി കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയ കോഴിക്കോട് രാമനാട്ടുകര പേങ്ങാട് സ്വദേശിനി ഫാത്തിമ ( 63) മത്വാഫില്‍ കുഴഞ്ഞുവീണ് മരിച്ചു.
ത്വവാഫ് ചെയ്ത് കഴിഞ്ഞു സംസം വെള്ളം കുടിക്കുമ്പോള്‍ ദേഹാസ്വസ്ഥ്യം തോന്നുകയും കുഴഞ്ഞു വീഴുകയുമാണുണ്ടായത്. കേരളത്തില്‍ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിലാണ് മക്കയില്‍ എത്തിയത്. പെരിയാം തൊടി മൂസയാണ് ഭര്‍ത്താവ്. അശ്‌റഫ് (യാമ്പു),ബശീര്‍ (മക്ക) ഫസീല എന്നിവര്‍ മക്കളാണ്. മൃതദേഹം മക്കയിലെ ജന്നത്തുല്‍ മുഅലിയില്‍ മറവ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.