2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കോഴിക്കോട് സര്‍വകലാശാല

ഡിഗ്രി ഓണ്‍ലൈന്‍
രജിസ്‌ട്രേഷന്‍
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഡിഗ്രി പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്നും നാളെയും അവസരം ഉണ്ടായിരിക്കും. നിലവില്‍ അലോട്ട്‌മെന്റ് ലഭിച്ച് താല്‍ക്കാലിക അഡ്മിഷന്‍ എടുത്തവര്‍ക്കും, ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും, അലോട്ട്‌മെന്റ് ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ അഡ്മിഷന്‍ എടുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്കും പുതിയ കോളജ്‌കോഴ്‌സ് ഓപ്ഷനുകള്‍ നല്‍കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്താം. ഇതോടൊപ്പം സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ തിരുത്തലുകള്‍ക്കുള്ള സൗകര്യവും ഉണ്ടായിരിക്കും. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡ് എടുത്ത് സ്ഥിരം അഡ്മിഷന്‍ എടുത്തവര്‍ക്ക് ഈ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.  

എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് പരീക്ഷക്ക്
അപേക്ഷിക്കാം
റഗുലര്‍,പ്രെവറ്റ് എസ്.ഡി.ഇ (2008 പ്രവേശനം, വാര്‍ഷിക പാറ്റേണ്‍) ബി.എ , ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.എ അഫ്‌സലുല്‍ ഉലമ വിദ്യാര്‍ഥികളില്‍ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്-അഡീഷണല്‍ പേപ്പര്‍ പരീക്ഷ ഇതുവരെ എഴുതാത്തവര്‍ക്ക് 85 രൂപ അടച്ച് പ്രത്യേക ലിങ്ക് വഴി അപേക്ഷിക്കാം. ഇത് അവസാന അവരമായിരിക്കും. മുമ്പ് പരീക്ഷ എഴുതിയ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് വിദ്യാര്‍ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ഓഗസ്റ്റ് 19-നകം ലഭിക്കണം.
 
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി
പരീക്ഷാ അപേക്ഷ
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി (2005, 2008 പ്രവേശനം) സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴകൂടാതെ ഓഗസ്റ്റ് 12 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 19 വരെയും സാധാരണ ഫോമില്‍ അപേക്ഷിക്കാം.  

ബി.ആര്‍ക് തിസീസ് ഓഗസ്റ്റ് അഞ്ചിനകം സമര്‍പ്പിക്കണം
ബി.ആര്‍ക് പത്താം സെമസ്റ്റര്‍ (2004 സ്‌കീം) റഗുലര്‍,സപ്ലിമെന്ററി പരീക്ഷകള്‍ക്ക് തിസീസ് സമര്‍പ്പിക്കുന്നതിനുള്ള തിയതി ഓഗസ്റ്റ് അഞ്ച് വരെ നീട്ടി.
 
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ജിയോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News