2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

കോഴിക്കോട് ലോ കോളജില്‍ ഗസ്റ്റ് ലക്ചറര്‍

 

കോഴിക്കോട് ഗവ. ലോ കോളജില്‍ അടുത്ത അധ്യയന വര്‍ഷത്തേയ്ക്കു വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, ലോ, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് നിയമനം നടത്തുന്നത്. മെയ് 15നാണ് അഭിമുഖം.
കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറേറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ് 15നു കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. ലോ, ഇംഗ്ലീഷ് വിഷയങ്ങള്‍ക്കു രാവിലെ 10.30നും മാനേജ്‌മെന്റ് വിഷയത്തില്‍ ഉച്ചയ്ക്ക് 1.30നുമാണ് ഇന്റര്‍വ്യൂ നടക്കുക. കോഴിക്കോട് ഡെപ്യൂട്ടി ഡയരക്ടറേറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഉദ്യോഗാര്‍ഥികള്‍ ഹാജരാക്കണം.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.