2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോഴിക്കോട്ട് കടുത്ത  നിയന്ത്രണം

 
 
 
കോഴിക്കോട്: സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചതില്‍ 95 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ്. കോഴിക്കോട് കോര്‍പറേഷന്‍, ഒളവണ്ണ, തിരുവണ്ണൂര്‍ ഭാഗങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
 കൂടാതെ നഗരത്തിലെ സ്വകാര്യ ഹൃദ്രോഗാശുപത്രിയിലെ 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ ആശുപത്രിയില്‍ ഇന്നലെ മുതല്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നത് ആരോഗ്യവകുപ്പ് വിലക്കിയിട്ടുണ്ട്. 
കലക്ടറേറ്റില്‍ വിവിധ വകുപ്പുകളിലെ 350 ജീവനക്കാരെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കാര്യാലയത്തിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഡി.എം.ഒയുടെ ഓഫിസ് അടക്കുകയും ജീവനക്കാരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പി.സി.ആര്‍ ടെസ്റ്റിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂവെന്നാണ് ഡി.എം.ഒ ഓഫിസില്‍ നിന്ന് നല്‍കിയ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.