2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കോള്‍ മുറിയുന്നതിനു നഷ്ടപരിഹാരം നല്‍കേണ്ടതില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഫോണ്‍ വിളിക്കിടയില്‍ കോള്‍ മുറിഞ്ഞുപോയാല്‍ ഉപഭോക്താവിനു നഷ്ടപരിഹാരം നല്‍കണമെന്ന ട്രായ് തീരുമാനത്തിനു സുപ്രിംകോടതിയുടെ വിലക്ക്. ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, റോഹിന്‍ടണ്‍ നരിമാന്‍ എന്നിവടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ട്രായ് നടപടി സുതാര്യതയില്ലാത്തതും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. മൊബൈല്‍ ഫോണ്‍ കോളുകള്‍ മുറിഞ്ഞുപോകുന്നതിന് ഉപഭോക്താക്കള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നു കഴിഞ്ഞ ഒക്ടോബറിലായിരുന്നു ട്രായ് ഉത്തരവിറക്കിയത്. സിഗ്നല്‍ തകരാറുമൂലം കോളുകള്‍ മുറിഞ്ഞുപോയാല്‍ ഉപഭോക്താവിന് ഓരോ ദിവസവും ആദ്യ മൂന്നു ഫോണ്‍വിളികള്‍ക്ക് ഓരോ രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു നിര്‍ദേശം. ജനുവരി ഒന്നു മുതല്‍ നടപ്പാക്കാനിരുന്ന ഉത്തരവ് സുപ്രിംകോടതി വിധി വരുന്നതുവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
ട്രായ് വിജ്ഞാപനം ശരിവച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേയാണ് ടെലികോം കമ്പനികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ട്രായ് നിര്‍ദേശം പുറപ്പെടുവിക്കുന്നതിനു മാസങ്ങള്‍ക്കു മുന്‍പുതന്നെ ഫോണ്‍വിളി മുറിയലിനെതിരേ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.