2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്; ജില്ലയില്‍ എസ്.എഫ്.ഐക്ക് നേട്ടം

കൊച്ചി: ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 49 കോളജുകളില്‍ 45 ഉം എസ്.എഫ്.ഐ യൂനിയന്‍ പിടിച്ചെടുത്തു. 96ല്‍ 89 യൂണിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരും എസ്.എഫ്.ഐയ്ക്കാണ്. 27 കോളജില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു.
എറണാകുളം മഹാരാജാസ്, ഗവ.ലോ കോളേജ്, തൃപ്പൂണിത്തുറ ആര്‍.എല്‍.വി, ഗവ: സംസ്‌കൃത കോളേജ് തൃപ്പൂണിത്തുറ, ഗവ: ആര്‍ട്‌സ് കോളേജ് തൃപ്പൂണിത്തുറ, ഗവണ്‍മെന്റ് കോളേജ് വൈപ്പിന്‍, ഐ.എച്ച്.ആര്‍.ഡി കോളേജ് കുന്നുകര, അക്വിനാസ് കോളേജ്, പള്ളുരുത്തി സിയന്ന, എസ്.എന്‍ ലോ കോളേജ് പൂത്തോട്ട, എസ്.എസ് കോളേജ് പൂത്തോട്ട, നിര്‍മ്മല കോളേജ് മുളന്തുരുത്തി, എസ്.എസ്.വി ഐരാപുരം, സി.ഇ.ടി കോളേജ് ഐരാപുരം, മാര്‍ അത്തനേഷ്യസ് കോളേജ് കോതമംഗലം, യെല്‍ദോ മാര്‍ ബസേലിയോസ് കോളേജ് കോതമംഗലം, മൗണ്ട് കാര്‍മ്മല്‍ കറുകടം, ഇന്ദിരാഗാന്ധി കോളേജ് നെല്ലിക്കുഴി, മാര്‍ ഏലിയാസ് കോട്ടപ്പടി, സെന്റ് ആന്‍സ് അങ്കമാലി, സിസ്റ്റ് കോളേജ് അങ്കമാലി, കെ.എം.എം തൃക്കാക്കര, എസ്.എന്‍.ജിസ്റ്റ്, എം.ഇ.എസ് മാറമ്പിളളി, ജയ് ഭാരത് അറയ്ക്കപ്പടി, എസ്.സി.എസ് നേര്യമംഗലം, എസ്.എന്‍.ജി പൈങ്ങോട്ടൂര്‍. എന്നീ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നേരത്തേ സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ എസ്.എഫ്.ഐ വിജയിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.