2017 December 12 Tuesday
നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാകില്ല നിങ്ങളുടെ പങ്കോടുകൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാകില്ല
എ.പി.ജെ അബ്ദുല്‍ കലാം

കോളജുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ലെന്ന് സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടില്ലെന്ന്
സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍.

സ്വാശ്രയ കോളജുകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല സമരത്തില്‍ നിന്ന് അസോസിയേഷന്‍ പിന്‍മാറിയത്. പാമ്പാടി നെഹ്‌റു കോളജില്‍ നടന്ന സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നു. സംഭവത്തെക്കുറിച്ച് അസോസിയേഷന്‍ അന്വേഷിക്കും. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.