2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കോഫി അന്നന്റെ മൃതദേഹം സംസ്‌കരിച്ചു

അക്ര: യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ മൃതദേഹം ജന്മ നാടായ ഗാനയില്‍ സംസ്‌കരിച്ചു. തലസ്ഥാനമായ അക്രയില്‍ നടന്ന അന്ത്യ ചടങ്ങുകള്‍ക്ക് ഭാര്യ നാനെ മരിയ നേതൃത്വം നല്‍കി. ‘ജീവത സന്തോഷമായിരുന്ന’ ഭര്‍ത്താവ്, അസാധാരണ വ്യക്തിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
ദീര്‍ഘ ജീവിത യാത്ര തുടങ്ങിയ അതേ സ്ഥലത്തു തന്നെ പ്രിയപ്പെട്ടവനെ നീ തിരിച്ചെത്തിയിരിക്കുന്നു. നിന്റെ അറിവും കാര്യണ്യവും ഞങ്ങക്ക് മാര്‍ഗദര്‍ശനമാവണം-നാനെ മരിയ പറഞ്ഞു. സംസ്‌കാര ചടങ്ങില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഉള്‍പ്പെടെ വിവിധ മേഖലകളിലെ നേതാക്കന്മാര്‍ സന്നിഹിതരായിരുന്നു. നൊബേല്‍ സമ്മാന ജേതാവു കൂടിയായ കോഫി അന്നന്‍ ഓഗസ്റ്റ് 18ന് സ്വിറ്റ്‌സര്‍ലന്‍ഡിലാണ് മരിച്ചത്. 80 കാരനായ കോഫി അന്നന്‍ 1997-2006 കാലയളവില്‍ യു.എന്‍ സെക്രട്ടറി ജനറലായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.