2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കോത്തഗിരിയുടെ സൗന്ദര്യമിരട്ടിയാക്കി നീലക്കുറുഞ്ഞി പൂത്തു

കോത്തഗിരി: നീലഗിരിയുടെ സൗന്ദര്യ റാണിയായ കോത്തഗിരിയില്‍ നീലക്കുറുഞ്ഞി പൂത്തു.
താഴെ കോത്തഗിരി താഴ്‌വരയിലാണ് സഞ്ചാരികളുടെ കണ്ണിന് വിരുന്നായി നീലക്കുറുഞ്ഞി പൂത്തുനില്‍ക്കുന്നത്.
മൂന്ന്, 12 വര്‍ഷങ്ങളിലാണ് നീലക്കുറിഞ്ഞി പൂക്കാറുള്ളത്. 12 വര്‍ഷങ്ങളെടുത്ത് പൂക്കുന്ന നീലക്കുറിഞ്ഞികളാണ് ഭൂരിഭാഗവും. കഴിഞ്ഞ തവണ മഞ്ചൂരില്‍ ഇത്തരത്തില്‍ കുറുഞ്ഞി പൂത്തിരുന്നു. വയനാട്ടിലെ ചെമ്പ്ര മലയിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുഞ്ഞി പൂത്തിരുന്നു. സ്‌റ്റെപ്പിലാനസ് സ്‌കുന്തിയാനസ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന കുറുഞ്ഞി നീല, വയലറ്റ് നിറങ്ങളിലാണ് പ്രധാനമായും പൂക്കാറുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്ററിലധികം ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. നീലഗിരിയില്‍ പതിനൊന്ന് ഇനത്തില്‍പ്പെട്ട കുറുഞ്ഞികള്‍ വളരുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവയില്‍ മൂന്ന് വര്‍ഷത്തിലൊരിക്കലും, പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലും പൂക്കുന്നവയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.