2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോതമംഗലത്ത് മലേറിയ സ്ഥിരീകരിച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മുത്തം കുഴിയില്‍ മലേറിയ സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം കെട്ടിടം പണിക്ക് പോകുന്ന തൊഴിലാളിക്കാണ് മലേറിയ പിടിപെട്ടിരിക്കുന്നത്.
ഇവരുടെ കൂട്ടത്തില്‍ ഏകദേശം അന്‍പതോളം അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. ഇവരില്‍ നിന്നും പിടിപെട്ടതാകാമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ തൊഴിലാളികളില്‍ ആര്‍ക്കും അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിന് ശേഷം മൂന്ന് തവണയെങ്കിലും നടത്തിയിട്ടുണ്ട് അസുഖങ്ങള്‍ പടരാതിരിക്കുന്നതിനായി എല്ലാ മുന്‍കരുതലും പിണ്ടിമന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്.
മാസ് സര്‍വ്വെ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വീണ്ടും ചെയ്യുമെന്നും മലേറിയ പിടിപെട്ട ആളുടെ വീടിന് 100മീറ്റര്‍ ചുറ്റളവിലുള്ള ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കുമെന്നും രോഗിയുമായി അടുത്ത് ബന്ധമുള്ള ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മലേറിയ ബാധിച്ച ആള്‍ ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
രോഗബാധിതന്റെ സമീപവാസികളായ മുഴുവന്‍ ആളുകളുടേയും രക്തസാമ്പിളുകളുടേയും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധിക്യതര്‍ പറഞ്ഞു.
നഷ്ടപരിഹാര തുക നല്‍കണമെന്ന് താലൂക്ക് വികസന യോഗത്തില്‍ ആവശ്യം
ആലുവ: കഴിഞ്ഞ ദിവസം റോഡരികില്‍ തണല്‍ മരം മറിഞ്ഞ് വീണ് മരിച്ച ആലുവ അസിസി ദേശത്തു വീട്ടില്‍ സുരേഷിന്റെ (46) കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കണമെന്ന് ആലുവ താലൂക്ക് ഓഫിസില്‍ നടന്ന വികസന യോഗത്തില്‍ ആവശ്യമുയര്‍ന്നു. സുരേഷിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും കുടുംബത്തിന്റെ സംരക്ഷണയ്ക്കായി 10 ലക്ഷം രൂപ നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് നേതാവ് ഡൊമിനിക്കന്‍ ആവശ്യപ്പെട്ടു.
അപകടം നടന്ന ദിവസം തിരുവനന്തപുരത്ത് ഉണ്ടായ എം.എല്‍.എ. അന്‍വര്‍ സാദത്ത് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. ആലുവ തഹസില്‍ദാര്‍ മുഹമ്മദ് റഫീക്ക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പി.കെ വിനീത്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗ്രാഡീസ് ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തിരക്കേറിയ ദേശം ജംഗ്ഷനില്‍ ട്രാഫിക്ക് ഐലന്റ് സ്ഥാപിക്കണമെന്ന് ലീഗ് പ്രതിനിധി സെയ്ത്കുഞ്ഞ് ആവശ്യപ്പെട്ടു.
അങ്കമാലി-മൂക്കന്നൂര്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. രണ്ടരക്കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അങ്കമാലി-മഞ്ഞപ്ര റോഡിന്റെ ശോചനീയാവസ്ഥമൂലം യാത്രക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് റോഡിലെ കുഴിയില്‍ വീണു മരിച്ച ബൈക്ക് യാത്രക്കാരന്‍ പ്രകാശന് സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരവും ആശിതര്‍ക്ക് ജോലിയും നല്‍കിയിരുന്നു. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. മരണപ്പെട്ട സുരേഷിന്റെ മാതാവും ഭാര്യയും ആശുപത്രിയില്‍ ചികിത്സയിലാണ്.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.