2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

കോണ്‍. ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്കു പാര്‍ട്ടി ഓഫിസിനുള്ളില്‍ മര്‍ദനം

കാട്ടാക്കട: കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി ഓഫിസിനുള്ളില്‍ മര്‍ദിച്ചതായി പരാതി.
ഇന്നലെ വൈകുന്നേരം കാട്ടാക്കട കോണ്‍ഗ്രസ് ഭവനിലാണ് സംഭവം.മണ്ഡലം പ്രസിഡന്റിന്റെ ക്ഷണം അനുസരിച്ചു ഓഫിസിലെത്തിയ വിജശേഖരന്‍ നായരെ നിരവധി തവണ പാര്‍ട്ടി നടപടിക്ക് വിധേയനായ കാട്ടാക്കട രാമു മര്‍ദിച്ചതായാണ് പരാതി.
യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ അസഭ്യം വിളിച്ചു കൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു എന്ന് വിജശേഖരന്‍ പറഞ്ഞു.ഇത് സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് ,ഡി സി സി പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും വിജശേഖരന്‍ പറഞ്ഞു.
മുന്‍ സ്പീക്കര്‍ എന്‍ ശക്തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നപ്പോള്‍ രാമുവിനെ നടപടി ദൂഷ്യത്തിനു
സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.
ഡി.സി.സി ജനറല്‍ സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യത്തിനെയും ഇയാള്‍ മുമ്പ് മര്‍ദിച്ചിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.