2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കോണ്‍ഗ്രസ് മൃദുഹിന്ദുത്വ പ്രീണനം തുടരുന്നു: മന്ത്രി ടി.പി രാമകൃഷ്ണന്‍

പയ്യോളി: രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്താകമാനം മൃദുഹിന്ദുത്വ പ്രീണന നയം തുടരുകയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഇരിങ്ങലില്‍ എല്‍.ഡി.എഫ് റാലിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഭരിച്ച ബി.ജെ.പി രാജ്യം കാത്തു സൂക്ഷിച്ച മതേതര നിലപാടിനെ പാടേ തച്ചുതകര്‍ത്തപ്പോള്‍ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവന്നിട്ടില്ല.
മാത്രമല്ല, ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ ബി.ജെ.പിയുമായി സന്ധി ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് റാലി ഇ.പി ദാമോധരന്‍ ഉദ്ഘാടനം ചെയ്തു. കെ.എം ചന്ദ്രന്‍ അധ്യക്ഷനായി. സോമന്‍ മുതുവന, പി.എം വേണുഗോപാലന്‍ കെ. ശശിധരന്‍, കെ.കെ കണ്ണന്‍, കണ്‍വീനര്‍ ടി. അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.