2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കോണ്‍ഗ്രസ് നേതാവിന് മര്‍ദനം

വൈക്കം: ആറാട്ടുകുളങ്ങരയിലെ കോണ്‍ഗ്രസ് 82-ാം ബൂത്തിന്റെ പ്രസിഡന്റ് കോലോത്തുപറമ്പ് ബിജുവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഒരു കൂട്ടം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചവശനാക്കിയതായി പരാതി.
മര്‍ദനത്തില്‍ പരുക്കേറ്റ ബിജു വൈക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
യു.ഡി.എഫ് കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, ചെയര്‍മാന്‍ അക്കരപ്പാടം ശശി, വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വൈക്കം പൊലിസ് കേസെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.