2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

കോണ്‍ഗ്രസ് ചത്ത കുതിരയെ ചമ്മട്ടികൊണ്ടടിച്ചു നോക്കുന്നു: നിര്‍മല

 

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലില്‍ പേടിക്കേണ്ടതില്ലെന്നും എല്ലാം ശരിയാവുമെന്നും അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍.

കരാറില്‍ പ്രധാനമന്ത്രി ഇടപെട്ടുവെന്ന തെളിവിനെ നിഷേധിക്കാതിരുന്ന നിര്‍മല മാധ്യമധര്‍മത്തിന് നിരക്കാത്ത കാര്യമാണ് പത്രം ചെയ്തിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. പരീക്കര്‍ പറയുന്ന കാര്യങ്ങള്‍ പത്രം പ്രസിദ്ധീകരിച്ചില്ല. ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെടുന്ന നിങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസില്‍ സോണിയാഗാന്ധി ഇടപെട്ടതിനെക്കുറിച്ചും അന്വേഷണം ആവശ്യപ്പെടുമോയെന്നും നിര്‍മല ചോദിച്ചു.

കോണ്‍ഗ്രസ് ചത്ത കുതിരയെ ചമ്മട്ടികൊണ്ടടിച്ചു നോക്കുകയാണ്. കരാര്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തുന്ന പീരിയോഡിക്കല്‍ അന്വേഷണത്തെ ഇടപെടലായി കാണരുത്. കോണ്‍ഗ്രസ് സൈന്യത്തെ സര്‍ക്കാരിനെതിരേ തിരിക്കാനാണ് ശ്രമിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരവും അപകടകരവുമാണെന്ന് നിര്‍മല പാര്‍ലമെന്റില്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.