2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

കോണ്‍ഗ്രസിന് ആദ്യഘട്ടത്തില്‍ 77 സ്ഥാനാര്‍ഥികള്‍

അഹമ്മദാബാദ്: തെരഞ്ഞെടുപ്പില്‍ 77 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടിക പുറത്തിറക്കിയത്. സീറ്റ് ധാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സമവായത്തിലെത്താതിരുന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പട്ടിക പുറത്തുവിടാന്‍ താമസിച്ചിരുന്നത്. എന്‍.സി.പിയുമായി ധാരണയിലെത്താത്ത സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് പട്ടികയില്‍ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ മൂന്ന് അംഗങ്ങളുണ്ട്. കൂടാതെ പട്ടേല്‍ സമുദായത്തിലെ മൂന്നുപേരും കോണ്‍ഗ്രസ് പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിലവിലെ 14 എം.എല്‍.എമാര്‍ ഇത്തവണയും ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.