2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തത്. ബുധനാഴ്ച വൈകീട്ടോടെ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും അദ്ദേഹത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. ബുധനാഴ്ച വൈകീട്ടോടെ രാഹുലിന്റെ ട്വിറ്റര്‍ പേജില്‍ അശ്ലീലപോസ്റ്റുകളും പാര്‍ട്ടിയെയും ഗാന്ധികുടുംബത്തെയും വിമര്‍ശിച്ചുകൊണ്ടുള്ള സന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും സ്ഥിരീകരിച്ചു.
ട്വിറ്റര്‍ അകൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്‍ വിഭാഗം കേസെടുത്ത് അന്വേഷണം തുടങ്ങി. പുനരാംരഭിച്ച അക്കൗണ്ട് ഇന്നലെ രാവിലെ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു.
സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നു. ഫാസിസ്റ്റ് നടപടിയാണ് ഇത്തരം സംഭവങ്ങളില്‍ നിന്നു വ്യക്തമാകുന്നതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.