2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

കോണ്‍ഗ്രസിനേക്കാള്‍ വലിയ അഴിമതിയാണ് ബി.ജെ.പി നടത്തുന്നതെന്ന് കെജ്‌രിവാള്‍

നോയിഡ: മുന്‍കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ അഴിമതി നിറഞ്ഞ സര്‍ക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് മോദി സര്‍ക്കാര്‍ നടത്തിയതെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയും പാര്‍ട്ടിക്കെതിരേ കലാപമുയര്‍ത്തുന്ന ശത്രുഘ്‌നന്‍ സിന്‍ഹ എം.പിയും നടത്തിയ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് അരവിന്ദ് കെജ്‌രിവാളും മോദിക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.
അഞ്ചുവര്‍ഷം മുന്‍പ് കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് താഴെയിറക്കിയത് അവരുടെ അഴിമതിയുടെ കാരണത്താലായിരുന്നു. കോണ്‍ഗ്രസിനെതിരേ ശക്തമായ ബദല്‍ എന്ന നിലയിലാണ് ബി.ജെ.പിയെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ വലിയ അഴിമതിയാണ് ബി.ജെ.പി നടത്തുന്നത്. കോണ്‍ഗ്രസ് 2ജി അഴിമതി നടത്തിയപ്പോള്‍ ബി.ജെ.പി നടത്തിയത് സഹാറ-ബിര്‍ള ഡയറി അഴിമതിയാണ്. കോമണ്‍വെല്‍ത്ത് അഴിമതിയാണ് കോണ്‍ഗ്രസ് നടത്തിയതെങ്കില്‍ ബി.ജെ.പി നടത്തിയത് ലളിത് മോദിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പാണ്. കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ഉയര്‍ന്ന ബോഫോഴ്‌സ് അഴിമതിക്ക് പകരം ബി.ജെ.പി നടത്തിയത് റാഫേല്‍ യുദ്ധവിമാന അഴിമതിയാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.