2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തമായ നേതൃത്വം വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചതോടെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ പ്രവര്‍ത്തകരുടെ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശക്തനായ ഒരു നേതാവ് അധ്യക്ഷ സ്ഥാനത്ത് വരേണ്ടതുണ്ട്. ഊര്‍ജസ്വലനായ ഒരു നേതാവിനുമാത്രമേ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിയൂവെന്ന് സിന്ധ്യ പറഞ്ഞു.
എല്ലാ പ്രവര്‍ത്തകരും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും രാഹുലിന്റെ വഴിയില്‍ പാര്‍ട്ടിയെ കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.