2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോണ്‍ഗ്രസിനെതിരേ മായാവതി

 

ലക്‌നൗ: രാജസ്ഥാനില്‍ ആറു ബി.എസ്.പി എം.എല്‍.എമാരെ കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ ലയിപ്പിച്ചത് ഭരണഘടനാവിരുദ്ധമെന്ന് ബി.എസ്.പി നേതാവ് മായാവതി.
ഇക്കാര്യത്തില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ലയനത്തിനെതിരേ ബി.ജെ.പി എം.എല്‍.എ സമര്‍പ്പിച്ച ഹരജി കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതിയില്‍ ബി.എസ്.പി പുതിയ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
സമാന വിഷയത്തില്‍ ബി.ജെ.പി എം.എല്‍.എയും വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമസഭയില്‍ കോണ്‍ഗ്രസിനെ അനുകൂലിച്ച് വോട്ട് ചെയ്യരുതെന്ന് ബി.എസ്.പി നേരത്തെ എം.എല്‍.എമാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.