2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കോണ്ടിനെന്റല്‍ കപ്പ്: അര്‍പീന്ദറിന് വെങ്കലം

ഒട്ടാവ: കോണ്ടിനെന്റല്‍ കപ്പ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് അര്‍പീന്ദര്‍ സിങിലൂടെ ആദ്യ മെഡല്‍. വിവിധയിനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചിരുന്നെങ്കിലും അര്‍പീന്ദര്‍ സിങ്ങിന് മാത്രമാണ് മെഡല്‍ നേടാനായത്.
ട്രിപ്പില്‍ ജംപിലാണ് താരം വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 16.59 മീറ്റര്‍ ചാടിയാണ് അര്‍പീന്ദര്‍ വെങ്കലം നേടിയത്. 17.59 മീറ്റര്‍ ചാടിയ ക്രിസ്റ്റ്യന്‍ ടെയിലര്‍ സ്വര്‍ണവും ഹ്യൂജസ് ഫാബ്രൈസ് സാങ്കോ (17.02 മീറ്റര്‍) വെള്ളിയും നേടി. ഏഷ്യന്‍ ഗെയിംസില്‍ മികച്ച ചാട്ടത്തിലൂടെ അര്‍പീന്ദര്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ നേടിയിരുന്നു. കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പി.യു ചിത്ര മത്സരിച്ചിരുന്നെങ്കിലും നാലാം സ്ഥാനം മാത്രമാണ് ചിത്രക്ക് ലഭിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ ചിത്ര വെങ്കലം സ്വന്തമാക്കിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.