2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

 

കോട്ടയം: നാട്ടകത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറോടിച്ചിരുന്ന പാക്കില്‍ താഴത്ത് വീട്ടില്‍ റോയി തോമസ് (23) ആണ് മരിച്ചത്. കാറില്‍ ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്നയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച്ച രാത്രി 11.30ന് നാട്ടകം സിമന്റ് കവലയിലാണ് അപകടം. മാനന്തവാടിയിലേക്ക് പോകുന്ന ബസും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News