2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കോട്ടയത്തിന് കടലോളം സ്നേഹവുമായി തമിഴ്മക്കള്‍

കോട്ടയം : കോട്ടയം ജില്ലയ്ക്ക് കടലോളം സ്‌നേഹവവുമായി തമിഴ്‌നാടിന്റെ കുരുന്നുകള്‍. കുഞ്ഞുങ്ങളുടെ സ്‌നേഹത്തിന്റെ പുതിയ അനുഭവത്തിനാണ് ഇന്നലെ കലക്ട്രേറ്റ് സാക്ഷ്യം വഹിച്ചത്.
തമിഴ്‌നാട്ടിലെ 10 ജില്ലകളില്‍ നിന്നായി കുട്ടികള്‍ ശേഖരിച്ച് സ്‌കൂളുകളിലെത്തിച്ച ബ്ലാങ്കറ്റ്, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയ സാധാനങ്ങളുടെ 22 ലോറികളാണ് ഇന്നലെ രാത്രി കലക്ട്രേറ്റ് വളപ്പിലെത്തിയത്. കുട്ടികള്‍ സമാഹരിച്ച 7.54 ലക്ഷം (754065 രൂപ) രൂപയുടെ ചെക്കും 1.63 കോടി രൂപയുടെ സാധനങ്ങളും (16264000 രൂപ) ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയ്ക്ക് കൈമാറി. 44 അദ്ധ്യാപകരാണ് ലോഡുമായി യാത്രചെയ്ത് കോട്ടയത്ത് എത്തിയത്.തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ. എ. ചെങ്കുട്ടുവനാണ് കേരളത്തെ സഹായിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. തിരുനെല്‍വേലിയില്‍ അദ്ദേഹം തന്നെ ലോഡുകള്‍ ഫല്‍ഗ് ഓഫ് ചെയ്തു. കോട്ടയത്ത് എത്തിക്കാന്‍ നിര്‍ദ്ദേശിച്ചതും മന്ത്രി തന്നെയെന്ന് കളക്ട്രേറ്റിലെത്തിയ സംഘത്തിലെ മജുര കോളേജ് ഹോര്‍ഡിന് കീഴിലുള്ള സേതുബതി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകന്‍ മഹാദേവന്‍ പറഞ്ഞു. പ്രളയദുരന്തം കൂടുതല്‍ അനുഭവിച്ച കുമരകം, വൈക്കം പ്രദേശത്ത് ഇവ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 19 ലോറികള്‍ വൈക്കത്തെ വിവിധ ഗോഡൗണുകളിലേയയ്ക്ക് അയച്ചു. മൂന്നെണ്ണം ബസേലിയസ് കോളേജില്‍ സ്ഥിതി ചെയ്യുന്ന വിതരണ കേന്ദ്രത്തിലെത്തിച്ചു.
കോട്ടയത്തെത്തിയ അദ്ധ്യാപകര്‍ ആദ്യം ചോദിച്ചത് അവരുടെ പ്രിയപ്പെട്ട പെരിയാറിന്റെ (ഇ.വി. രാമസ്വാമി നായ്ക്കറുടെ) പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കുറിച്ചാണ്.

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.