2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോട്ടയം മണ്ഡലത്തില്‍ 15 സ്ഥാനാര്‍ഥികള്‍

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോട്ടയം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 15 പേര്‍. അവസാന ദിനമായ ഇന്നലെ ഒന്‍പത് പത്രികകളാണ് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി.കെ സുധീര്‍ ബാബു മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടത്.
ഐസക് ജോണ്‍ (സ്വതന്ത്രന്‍), പി.സി തോമസ് (കേരളാ കോണ്‍ഗ്രസ്), ടി.ആര്‍ രഘുനാഥന്‍ (സി.പി.എം ഡമ്മി), തോമസ് ജെ. നിധീരി, എം.കെ രാജപ്പന്‍, ഓമന കൃഷ്ണദാസ്, ജോസ് മാത്യു, ജോമോന്‍ ജോസഫ്, വി.കെ കൃഷ്ണന്‍കുട്ടി (എല്ലാവരും സ്വതന്ത്രര്‍) എന്നിവരാണ് ഇന്നലെ പത്രിക നല്‍കിയത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമായി ആകെ 31 പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രിക പിന്‍വലിക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News