2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കോട്ടയം മണ്ഡലത്തില്‍ വോട്ട് ചെയ്തത് 9,07,562 പേര്‍

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ വോട്ട് ചെയ്തത് 9,07,562 പേര്‍. ഇതില്‍ 4,56,665 പേര്‍ പുരുഷന്‍മാരും 45,0894 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ ഇതരലിംഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ആകെ 12,05,376 വോട്ടര്‍മാരുളള മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കു പ്രകാരം 75.29 ആണ് പോളിങ് ശതമാനം.
പിറവം -74.97, പാല- 72.26, കടുത്തുരുത്തി -70.78, വൈക്കം- 79.47, ഏറ്റുമാനൂര്‍ -77, കോട്ടയം-76.09, പുതുപ്പള്ളി- 75.15 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് ശതമാനം. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കടുത്തുരുത്തി മണ്ഡലത്തിലെ കിഴക്കേക്കര സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ 105ാം നമ്പര്‍ പോളിങ് ബൂത്തിലാണ്- 91.35. ഈ ബൂത്തില്‍ ആകെയുളള 636 വോട്ടര്‍മാരില്‍ 581 പേര്‍ വോട്ട് ചെയ്തു. ശതമാന കണക്കില്‍ ഏറ്റവും പിന്നില്‍ പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് ചര്‍ച്ച് മിഷന്‍ എല്‍.പി സ്‌കൂളിലെ 42-ാം നമ്പര്‍ ബൂത്താണ്. 53.76 ശതമാനമാണ് ഇവിടുത്തെ പോളിങ്. ആകെയുളള 930 വോട്ടര്‍മാരില്‍ 500 പേര്‍ ഇവിടെ വോട്ട് ചെയ്തു.
കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ 68,5067 പേര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ട് ചെയ്യുന്നതിന് ഉപയോഗിച്ചത്. 22,2495 പേര്‍ മറ്റു രേഖകളാണ് ഹാജരാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.