2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നു

കോട്ടയം: കോട്ടയം- ആലപ്പുഴ റൂട്ടില്‍ ബോട്ടു സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയാകുന്നു. ഇതിന്റെ ഭാഗമായി ജലപാതയുടെ ആഴം വര്‍ധിപ്പിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപടിയാരംഭിക്കുന്നു.
കോട്ടയം ആലപ്പുഴ ജലപാതയില്‍ കാഞ്ഞിരത്തിനും കൊടൂരാറിനും ഇടയില്‍ പുത്തനാറ്റിലെ മൂന്നര കിലോമീറ്ററോളം ദൂരമാണ് ആഴം വര്‍ധിപ്പിക്കുന്നത്. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ 25 ലക്ഷം രൂപ ചിലവഴിച്ചാണ് ഡ്രഡ്ജിംഗ് നടത്തുന്നത്.
ശനിയാഴ്ച ആരംഭിക്കുന്ന ആഴം കൂട്ടല്‍ മേയ് 31ന് അകം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു മീറ്ററാണ് ജലപാതയുടെ ആഴം വര്‍ധിപ്പിക്കുന്നത്. ആഴം വര്‍ധിപ്പിക്കുമ്പോള്‍ നീക്കം ചെയ്യുന്ന മണ്ണുപയോഗിച്ച് കോട്ടയം നഗരസഭാ 45-ാം വാര്‍ഡില്‍ കോടിമത മലരിക്കല്‍ റോഡിന് വേണ്ടി ഉപയോഗിക്കും.പുത്തനാറിന് സമാന്തരമായി ആറിന്റെ തെക്ക് തീരത്തുകൂടി കടന്നുപോകുന്നതാണ് കോടിമത മലരിക്കല്‍ റോഡ്.
ഇപ്പോള്‍ പള്ളം വഴിയാണ് കോടിമതയില്‍ നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് സര്‍വീസ് നടത്തുന്നത്. ചുങ്കത്തില്‍ മുപ്പത് പാലം ഉയര്‍ത്തുന്നത് തകരാറിലായതോടെയാണു കാഞ്ഞിരം വഴിയുള്ള ബോട്ട് സര്‍വീസ് നിന്നു പോയത്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ജനുവരി അവസാനം പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ആറ്റില്‍ ജലനിരപ്പ് താഴ്ന്നതോടെ പലസ്ഥലത്തും ബോട്ട് നിലത്തു തട്ടുന്ന അവസ്ഥയിലായിരുന്നു. ജലപാതയ്ക്ക് കുറുകെയുള്ള രണ്ടു തടിപ്പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൂടി ഇതോടൊപ്പം പൂര്‍ത്തിയാക്കേണ്ടതുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.