2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

കോട്ടപ്പടിയില്‍ സൗഹൃദ ഫുട്‌ബോള്‍ മല്‍സരം അരങ്ങേറി

മലപ്പുറം: പൊതുജനങ്ങളില്‍ ജനാധിപത്യ ബോധം വളര്‍ത്തുന്നതിന് ‘സ്വീപ്’ (ടഢഋഋജ) പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മല്‍സരം സംഘടിപ്പിച്ചു. മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരള പൊലിസ് ടീം ജേതാക്കളായി. മലപ്പുറം ഇലവനും കേരള പൊലിസും തമ്മിലാണ് മല്‍സരം നടന്നത്. മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ താരം യു.ഷറഫലി ചൊല്ലിക്കൊടുത്ത തെരഞ്ഞെടുപ്പ് പ്രതിജ്ഞ കളിക്കാരും കാണികളും വിശിഷ്ടാതിഥികളും ഏറ്റുചൊല്ലി.
വിജയികളായ കേരള പൊലിസ് ടീമിന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയും റണ്ണര്‍ അപ് ആയ മലപ്പുറം ഇലവന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി.കൃഷ്ണകുമാറും സമ്മാനദാനം നടത്തി. മല്‍സരത്തിനൊടുവില്‍ കളിക്കാര്‍ ‘മെയ് 16ന് ഞങ്ങള്‍ വോട്ടു ചെയ്യും. നിങ്ങളും വോട്ടു ചെയ്യണം’ എന്ന സന്ദേശം ഏറ്റുപറഞ്ഞു.
കേരള പൊലിസിനു വേണ്ടി പ്രമുഖ താരങ്ങളായ ഐ.എം. വിജയന്‍, യു. ഷറഫലി, സി.വി. പാപ്പച്ചന്‍ എന്നിവരും മലപ്പുറം ഇലവനു വേണ്ടി സെന്‍ട്രല്‍ എക്‌സൈസ് താരം റഫീഖ് ഹസന്‍, കെ.എസ്.ഇ.ബി. താരം സുരേന്ദ്രന്‍ മങ്കട, സൂപ്പര്‍ അഷ്‌റഫ് എന്നിവരും പങ്കെടുത്തു.
തിരൂര്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ജില്ലാ പൊലിസ് മേധാവി കെ.വിജയന്‍, ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ സി.വി.സജന്‍, റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.വി. നളിനി, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ടി.പി. ഹൈദറലി, പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.